സൊഹാര്‍: വിശ്വാസ ദീപ്തിയില്‍ സൊഹാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഇ വര്‍ഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ടു എട്ടിന് നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും തുടര്‍ന്നു നടന്ന ഭക്തിനിര്‍ഭരമായ റാസയും നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പ്രേഷിത പാതയിലേക്കു ദൈവം വിളിച്ചു വേര്‍തിരിച്ച അനുഭവങ്ങള്‍ വിശ്വാസി സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ച ഫാ. പി.എ. ഫിലിപ്പ് (സഭ മാനവ ശാക്തീകരണ വകുപ്പ് ഡയറക്ടര്‍) നയിച്ച കണ്വന്ഷന് പ്രസംഗങ്ങള്‍ ആത്മീയ നിറവു നല്കി. ശനിയാഴ്ച വൈകിട്ടു നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ യുവജന …