മസ്‌കത്ത്: മസ്‌കത്ത് – സലാല റൂട്ടില്‍ ആദമിനടുത്ത് റബയില്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. യാത്രക്കാരില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുഎഇയില്‍ നിന്ന് യെമനിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍ പെട്ടത്. അബുദാബി റജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഇരു വാഹനങ്ങളിലുമായി 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 39 പേര്‍ യെമനികളും ഒരാള്‍ പാകിസ്ഥാനിയുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.