മസ്‌കത്ത്: ഒമാനില്‍ മലയാളം മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം മിഷന്‍ റൂവി ഭാഷാപഠന കേന്ദ്രം സാഹിത്യകാരന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
മലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം എന്ന ചൊല്ലിനെ പ്രവാസികളായ വിദ്യാര്‍ഥി തലമുറകളിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നടന്‍ വി.കെ.ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനും മലയാളം മിഷന്‍ കോഓര്‍ഡിനേറ്ററുമായ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അല്‍ ഖുവൈര്‍, സുഹര്‍ എന്നിവിടങ്ങളിലും ഭാഷ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.