മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് അതിക നിരക്ക് നല്‍കാതെ ടെലിവിഷന്‍ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലും സൗകര്യം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗാമായാണ് ഇരു കമ്പനികളും പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടി വി കൊണ്ടുപോകുന്നതിന് ഈടാക്കിവന്ന അതിക നിരക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.
48 ഇഞ്ച് വരെ വിലിപ്പമുള്ള ടി വി കൊണ്ടുപോകുന്നതിന് അധിക നിരക്ക് നല്‍കണ്ടതിലെന്ന് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും വ്യക്തമാക്കി. ഈ മാസം ഒന്ന് മുതല്‍ ആനുകൂല്യം യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങി. പുതിയ അറിയപ്പുകള്‍ ഉണ്ടാകുന്നത് വരെ സൗകര്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.