മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂളില്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ നാഗേഷ് കേല്‍ക്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി റോയ്, മലയാള വിഭാഗം മേധാവി അനിജാ ഷാജഹാന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഗായക സംഘം കേരളഗാനം ആലപിച്ചു. കേരളത്തനിമ വിളിച്ചോതുന്ന നൃത്തങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും കേരളപ്പിറവിദിനത്തിന്റെ സന്ദേശം അവതരിപ്പിച്ചു. സ്‌കൂള്‍ ഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു.