മസ്‌കത്ത്: ആബ്സ് കൂട്ടായ്മ നാലാം വാര്‍ഷികവും 61-ാമത് കേരള പിറവി ദിനവും ആഘോഷിച്ചു. ഗിരിജ ബക്കറിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷം പ്രമുഖര്‍ ചേര്‍ന്ന് തിരി തെളിയിച്ച് പരിപാടികള്‍ ആരംഭിച്ചു. ഗായകന്‍ ദേവാനന്ദ് മുഖ്യാതിഥിയായിരുന്നു.
കോമഡി താരം രാജേഷ് അടിമാലി, സ്ത്രീ ശക്തി ട്രൂപ്പിന്റെ നൃത്തം, ആബ്സ് അംഗം സുനില്‍ ഗുരുവായൂരപ്പന്‍ അണിയിച്ചൊരുക്കിയ ‘ഒരു ബ്ലാക് വൈറ്റ് കാലം’, ആബ്സ്ലെ മറ്റ് അംഗങ്ങളും കൊച്ചു കലാപ്രതിഭകളും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ തുടങ്ങിയവ കാണികള്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചു.