മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗം കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. റൂവി അല്‍ ഫലജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് ടി. ഡി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ ഭാസ്‌കരന്‍ ടി. ഡി. രാമകൃഷ്ണനെ ആദരിച്ചു. സോപാന സംഗീത ഗായകന്‍ ഹരിഗോവിന്ദനെയും ചടങ്ങില്‍ ആദരിച്ചു. കേരളത്തില്‍ നിന്നെത്തിയ കൂടിയാട്ട കലാകാരന്‍മാര്‍ അവതരിപിച്ച കൂടിയാട്ടവും കളരി അഭ്യാസ പ്രകടനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മസ്‌ക്കത്തില്‍ ആദ്യമായി അവതരിപ്പിച്ചകൂടിയാട്ട കലാരൂപങ്ങളുടെ പ്രകടനം അല്‍ ഫലാജില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് വേറിട്ട ദൃശ്യവിരുന്നായി.