സലാല : ഐക്യരഷ്ട്ര സഭാ ദിനാഘോഷങ്ങളുടെ ഭാഗമായി സലാല ഇന്ത്യന്‍ സ്‌കൂളില്‍ യുഎന്‍ മോഡല്‍ അസംബ്ലി സംഘടിപ്പിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ പരിപാടി അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. ഇഖ്റ ഫിറോസ് സ്വാഗതം ആശംസിച്ചു. മാസ്റ്റര്‍ ഫ്രെഡി ഫില്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്‌കൂള്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി എത്തിയ ഇര്‍ഫാന്‍ നിഷ്തര്‍ ലോകം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ടി ആര്‍ ബ്രൗണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യൂസ്, അസി. വൈസ് പ്രിന്‍സിപ്പല്‍ സി.ടി. രാമസ്വാമി, വിവിധ വിഭാഗം മേധാവികള്‍, മിഡില്‍ സ്‌കൂള്‍ ഇന്‍ചാര്‍ജ് സാമുവല്‍ ജോണ്‍, അധ്യാപകര്‍ തുടങ്ങിയര്‍ ജനറല്‍ അസംബ്ലി വീക്ഷിക്കാനെത്തി. അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. വിവേക് ജോസഫ് ബേസില്‍ നന്ദി രേഖപ്പെടുത്തി.