മസ്‌കത്ത് :ഒമാനില്‍ ഇരുപതുകാരനില്‍ മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇയാള്‍ റഫറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. മെര്‍സ് ബാധ വ്യാപിക്കുന്നതിനെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് മെര്‍സ് ബാധക്കെതിരെ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടപ്പില്‍ വരുത്തിയിരുന്നു.
അടുത്തിടെ മുസന്നയില്‍ 54 വയസുകാരനില്‍ മെര്‍സ് ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഇടപെടുകയും ചെയ്തു. മന്ത്രാലയം ഇടപെട്ട് അടിയന്തരമായി വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.ലോകത്ത് ഇതുവരെ 2080 പേരില്‍ മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ 722 പേര്‍ക്ക് മരണം സംഭവിച്ചു. മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ മാത്രമായി 722 പേരിലാണ് മെര്‍സ് വൈറസ് കണ്ടെത്തിയത്. ചില മൃഗങ്ങളില്‍ നിന്നാണ് മെര്‍സ് വൈറസ് പ്രധാനമായും ബാധിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.