റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലില്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി, റിയാദ് പ്രവിശ്യ സെക്രട്ടറി എന്‍ജി. ബിന്‍ സായിദ് അല്‍ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്നു രാവിലെ വിവിധ വകുപ്പു മന്ത്രിമാരുമായി പ്രത്യേക ചര്‍ച്ച നടത്തും. ഇന്നുമുതല്‍ 31 വരെ നടക്കുന്ന മ്യൂച്ചല്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ …