റിയാദ് :റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ഖത്തീസിലെ ആശുപത്രിയിലേക്കു മലയാളി നഴ്‌സുമാരുമായി പോകുകയായിരുന്നു മിനി ബസ് ട്രക്കിനു പിന്നില്‍ ഇടിച്ചു. എല്ലാവരും സുരക്ഷിതരാണ്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടമെന്നു നഴ്‌സുമാര്‍ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാല്‍ മണിക്കൂറുകളോളം ഇവര്‍ വഴിയില്‍ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു സൗകര്യമൊരുക്കി. ആറരയോടെ കാറുകളില്‍ ഖത്തീസിലേക്കു കൊണ്ടുപോയി.