ജിദ്ദ: ജിസാന്‍ കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണവും സൗദി വ്യോമ സേന തകര്‍ത്തു.മനുഷ്യാവകാശങ്ങളെ ചോദ്യം ചെയ്ത് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ച് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് സഖ്യ സേന വാക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി മുന്നറിയിപ്പ് നല്‍കി.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും സിവില്‍ ഏരിയകളും ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ശക്തമായി രാജ്യം തിരിച്ചടിക്കും. നജ്റാന്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് ജിസാനിലേയ്ക്കും ആക്രമണം.
ഹൂത്തി ഡ്രോണ്‍ സൗദി എയര്‍ഫോഴ്‌സ് വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൂത്തി ആയുധപ്പുരകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യ സേന തിരിച്ചടി നല്‍കിയിരുന്നു. രാജ്യ സുരക്ഷ ഉറപ്പ് വരുത്തല്‍ ഞങ്ങളുടെ കടമയാണെന്നും കേണല്‍ തുര്‍ക്കി അറിയിച്ചു.