റിയാദ് :സൗദിയില്‍ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അല്‍ ഷഹ്രി. വിദ്യാഭാസ മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാലയങ്ങളുടെ മേല്‍നോട്ട ചുമതലയിലായിരുന്ന ഷഹ്രി ഇനി പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ദശലക്ഷം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തം കൂടി വഹിക്കും.
ജീവനക്കാരുമായും സമൂഹവുമായും മാധ്യമങ്ങളുമായും ആശയവിനിമയവും സമ്പര്‍ക്കവും വര്‍ധിപ്പിക്കുന്നതിന് ഈ തസ്തിക ഉപകരിക്കുമെന്ന് അവര്‍ പറഞ്ഞു. 17 വര്‍ഷമായി അധ്യാപന രംഗത്തുണ്ട് ഇബ്തിഷാം അല്‍ ഷഹ്രി. അമേരിക്കയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നിരവധി രാജ്യാന്തര സമ്മേളനങ്ങളിലും ഫോറങ്ങളിലും പങ്കെടുത്ത അനുഭവവും പുതിയ തസ്തികയ്ക്ക് മുതല്‍കൂട്ടാകും .
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…