മിന :വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ മിനയിലെ ജംറകളിലെ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു.അറഫയിലെ കല്ലേറ് കര്‍മ്മം കഴിഞ്ഞ് മുസ്തലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍, സുബഹി നമസ്കാര ശേഷം കല്ലേറ് കര്‍മ്മങ്ങള്‍ക്കായി ജംറ ലക്ഷ്യമാക്കി നീങ്ങി.വിദേശികളായ ഹാജിമാര്‍ രാവിലെതന്നെ ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ടെന്റുകളിലേക്ക് മടങ്ങി. ഹാജിമാരുടെ തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. ദുല്‍ഹിജ്ജ 11ന് ഉച്ചക്ക് രണ്ടുമണിമുതല്‍ വൈകീട്ട് ആറുമണിവരെയും, ദുല്‍ഹിജ്ജ 12ന് രാവിലെ പത്തര മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയുമാണ് നിയന്ത്രണം. …