മിന :വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ മിനയിലെ ജംറകളിലെ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു.അറഫയിലെ കല്ലേറ് കര്‍മ്മം കഴിഞ്ഞ് മുസ്തലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍, സുബഹി നമസ്‌കാര ശേഷം കല്ലേറ് കര്‍മ്മങ്ങള്‍ക്കായി ജംറ ലക്ഷ്യമാക്കി നീങ്ങി.വിദേശികളായ ഹാജിമാര്‍ രാവിലെതന്നെ ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി ടെന്റുകളിലേക്ക് മടങ്ങി.
ഹാജിമാരുടെ തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിന് അഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. ദുല്‍ഹിജ്ജ 11ന് ഉച്ചക്ക് രണ്ടുമണിമുതല്‍ വൈകീട്ട് ആറുമണിവരെയും, ദുല്‍ഹിജ്ജ 12ന് രാവിലെ പത്തര മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയുമാണ് നിയന്ത്രണം.
ജംറ പൂര്‍ണ്ണമായും ഇപ്പോള്‍ സുരക്ഷാ വലയത്തിലാണുള്ളത്. വിവിധ മന്ത്രാലയ സുരക്ഷാ വകുപ്പുകളുടെ സുരക്ഷാ വകുപ്പുകളുടെ ഹെലികോപ്റ്ററുകളും മുഴുവന്‍ സമയ ആകാശ നിരീക്ഷണവും ശതമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ക്യാമറകള്‍ ജംറയില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനു ഹെലിപ്പാഡുകളും. എയര്‍ ആംബുലസുകളും ജംറയില്‍ ഒരുക്കിയിട്ടുണ്ട്.
ജംറയില്‍ കല്ലേറുകര്‍മ്മം സുഗമമാകുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് നാല് നിലകളുള്ള ജംറയില്‍ പത്തിലധികം കവാടങ്ങളാണുള്ളത് , തിരക്ക് വര്‍ധിക്കുന്ന സമയങ്ങളില്‍ വിവിധ നിലകളിലേക്ക് കടത്തിവിട്ടാണ് സുരക്ഷാ വിഭാഗം തിരക്ക് നിയന്ത്രിക്കുന്നത്