2022 ലോകകപ്പ് ആസൂത്രണങ്ങളില്‍ പ്രഥമ പരിഗണന പ്രാദേശിക വ്യവസായങ്ങള്‍ക്ക് -അല്‍തവാദി

18 second read

 

ദോഹ:2022 ഫിഫ ലോകകപ്പ് പദ്ധതി ആസൂത്രണങ്ങളില്‍ പ്രഥമ പരിഗണന നല്‍കുന്നത് പ്രാദേശിക വ്യവസായങ്ങള്‍ക്കുള്ള പിന്തുണയ്ക്കാണെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍തവാദി.
പ്രാദേശികവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ലോകകപ്പ് പദ്ധതികളെന്നതിന്റെ പ്രതിഫലനമാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമ സ്റ്റേഡിയം. പ്രാദേശിക കമ്പനികളാണ് ലോകകപ്പിലെ പദ്ധതികളില്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്നത്. പ്രാദേശിക വ്യവസായത്തിനുള്ള പിന്തുണയാണ് 2022 ലോകകപ്പെന്നാണ് വിശ്വസിക്കുന്നതെന്നും അല്‍ തവാദി പറഞ്ഞു. പ്രാദേശിക കഴിവുകളെ വികസിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സംഘടനകളെ സജീവമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ 2030 ഖത്തര്‍ ദേശീയ ദര്‍ശനരേഖയെയും ദേശീയ വികസനപദ്ധതിയെയും പിന്തുണയ്ക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

ഖത്തറി ആര്‍ക്കിടെക്ടായ ഇബ്രാഹിം അല്‍ ജൈദയാണ് കഴിഞ്ഞദിവസം പ്രകാശനംചെയ്ത അല്‍ തുമാമയുടെ രൂപഘടന തയ്യാറാക്കിയത്. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തില്‍ 40,000-ത്തോളം സീറ്റുകളാണുള്ളത്. സ്റ്റേഡിയത്തിനകത്ത് അറുപത് മുറികളുള്ള ഹോട്ടല്‍, ആസ്?പതാര്‍ കായിക മെഡിസിന്‍ ക്ലിനിക്ക് തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ളതാണ് സ്റ്റേഡിയം. ഇതുവരെ പ്രഖ്യാപിച്ച ആറു സ്റ്റേഡിയങ്ങളിലും പ്രാദേശിക കമ്പനികളുടെ സാന്നിധ്യം വളരെ വലുതാണ്. പ്രാദേശിക കമ്പനികളായ നഖീര്‍ ലാന്‍ഡ്സ്‌കേപ്പ്, ഗള്‍ഫ് കോണ്‍ട്രാക്ടിങ് കമ്പനി എന്നിവയ്ക്കാണ് ടൂര്‍ണമെന്റിലെ ടീമുകള്‍ക്ക് ആവശ്യമായ പരിശീലനസ്ഥലങ്ങള്‍ സജ്ജമാക്കാനുള്ള ചുമതല.

സ്റ്റേഡിയങ്ങളിലെ നൂതന ശിതീകരണസംവിധാനം വികസിപ്പിച്ചത് ഖത്തര്‍ സര്‍വകലാശാലയിലെ പ്രൊഫ. സൗദ് അബ്ദുല്‍ ഗാനിയാണ്. തദ്ദേശീയമായി നിര്‍മിച്ച പ്രത്യേക പ്ലാസ്റ്റിക് കുഴലുകള്‍ ഉപയോഗിച്ചാണ് തണുത്ത വായു പുറത്തേക്ക് വിടുന്നത്. പുറത്തെ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുമ്പോഴും 40,000 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ പിച്ചില്‍ 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും ഇരിപ്പിടങ്ങളുടെ ഭാഗത്ത് 14 ഡിഗ്രി സെല്‍ഷ്യസും നിലനിര്‍ത്താന്‍ കഴിയുന്നതാണ് ശീതീകരണസംവിധാനം. ഖത്തര്‍ സ്റ്റേഡിയങ്ങളുടെ അവിഭാജ്യഘടകമാണ് ശീതീകരണസംവിധാനം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…