ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അറ്റ്‌ലസ് രാമചന്ദ്രനെ ഓർക്കുന്നവർ ചുരുക്കം

18 second read

റെജി ഇടിക്കുള, അടൂര്‍

മസ്‌കത്ത്: അറ്റ്‌ലസ് രാമചന്ദ്രനെ സിനിമ-ബിസിനസ് കാരനെന്ന നിലയില്‍ മാത്രമേ ചിലര്‍ക്ക് ഒരു പക്ഷേ അിറയികയുള്ളു. അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്ത നങ്ങളുടെ പേരില്‍ ഈ മനുഷ്യനെ ഓര്‍ക്കുന്നവര്‍ ചുരുക്കമാണ്. പാവപ്പെട്ടവരേയും, നിരാലംബരായ രോഗികള്‍ തുടങ്ങി ചില സമ്പന്നര്‍ കണ്ടില്ലെന്ന് നടിക്കുന്ന കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗത്തിന്റെ ഇടയിലേക്ക് രാമചന്ദ്രന്റെ സഹായഹസ്തം എത്തിയിട്ടുണ്ട് എന്ന വാസ്തവം നമ്മള്‍ വിസ്മരിക്കരുത്. സിനിമാനടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അങ്ങനെ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് തന്റേതായ രീതിയില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും, പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത സത്യമാണ് അങ്ങനെയുള്ള രാമചന്ദ്രനുവേണ്ടി മലയാള സിനിമാ, താരസാങ്കേതിക, മറ്റിതര സിനിമാ സംഘടനകള്‍ക്ക് ചേര്‍ന്ന് ഒരു കലാപരിപാടി ‘സേവ് രാമചന്ദ്രന്‍’ എന്ന പേരില്‍ നടത്തിയാല്‍ കിട്ടുന്ന തുകയുടെ ഒരു പങ്ക് കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുണ്ടായിരുന്നു. അദ്ദേഹവുമായി അടുപ്പ മുള്ളവര്‍ ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ സഹായവുമായി എത്തിയേനെ.

രാമചന്ദ്രന്‍ കൊലപാതകമോ, മോഷണമോ,പീഡനമോ നടത്തിയ കേസിലല്ല ജയിലില്‍ കിടക്കുന്നതെന്നോര്‍ക്കണം ബിസിനസ് തകര്‍ന്നതു കാരണം ഉണ്ടായ മടങ്ങിയ ചെക്കുകളും, മറ്റ് ലോണുകളും സംബന്ധിച്ച കേസുകള്‍ മാത്രമാണെന്നാണ് അിറയാന്‍ കഴിഞ്ഞിരിക്കുന്നത്.അദ്ദേഹ ത്തിന്റെ മുഴുവന്‍ ആസ്തികളും വിറ്റുകഴിഞ്ഞാല്‍ ഒരു പക്ഷേ ഈ സാമ്പത്തീക കേസില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാലും ഉള്ള ആസ്ഥികള്‍ മാന്യമായ വിലയ്ക്ക് കൊടുക്കുവാനോ, ഏറ്റെടുക്കുവാനോ, സഹായിക്കുവാനോ ആരെങ്കിലും മുന്നോട്ടു വരണ്ടേ. ഇപ്പോള്‍ ഒമാനിലുള്ള ആശുപത്രികള്‍ മാത്രം എന്‍.എം.സി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ ബിസിനസ് മേഖലയിലെ ജീവനക്കാരില്‍ ഏറിയ പങ്കും മലയാളികള്‍ ആണ്.

നമ്മുടെ നാടിനേയും നാട്ടുകാരെയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് രാമചന്ദ്രന്‍ അറ്റ്‌ലസിന്റെ അവാര്‍ഡുകള്‍ മത്സരിച്ചു വാങ്ങിക്കുവാന്‍ നിരവധി പ്രശസ്തര്‍ ഉണ്ടായിരുന്നു. കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങള്‍ കോടുക്കുമ്പോള്‍ നിരവധി മീഡിയാകള്‍ വാങ്ങിക്കാനും, പുകഴ്ത്താനും, അഭിമുഖത്തിനു മൊക്കെയുണ്ടായിരുന്നു പല ദൃശ്യ മാധ്യമങ്ങളും മറ്റു സ്ഥാപനങ്ങളുമായൊക്കെ വന്‍ താര നിശകളും പാര്‍ട്ടികളുംനടത്തിയിട്ടുണ്ടായിരുന്നു.ഈ ദൃശ്യ മാധ്യമങ്ങളൊന്നും ഇപ്പോള്‍ ഒരു പ്രൈംടൈമിലോ അല്ലാത്ത ടൈമിലോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല ഇവരൊക്കെ അദ്ദേഹത്തെ മറന്നുപോയെന്ന് തോന്നുന്നു. കഷ്ടം നമ്മുടെ സമൂഹത്തിലെ പ്രമുഖരും, പ്രശസ്തരായവരും മറ്റു വന്‍ രാഷ്ട്രീയ നോതാക്കളുമായൊക്കെ മുന്‍പ് അടുത്ത ബന്ധമുണ്ടായിരുന്ന രാമചന്ദ്രന് ഒരു ആപത്ത് വന്നപ്പോള്‍ സഹായിക്കാന്‍ മുകളില്‍ പറഞ്ഞവരാരും എത്തിയില്ല,

ഈ മനുഷ്യന്റെ പ്രായം മറ്റു കഠിന രോഗങ്ങള്‍ ഇവ കണക്കിലെടുത്ത് അന്യ നാട്ടുകാരായ കോടതികളും, ബാങ്കുകളും, മറ്റുള്ളവരും കാണിക്കുന്ന കനിവ് നമ്മുടെ ബന്ധപ്പെട്ട ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നില്ല. വിദേശരാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ ശിക്ഷ ഇന്ത്യയില്‍ അനുഭവിക്കാന്‍മുന്‍പ് ഒരു നിയമം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൊണ്ടുവന്നെന്ന് കേട്ടിട്ടുണ്ട് നല്ല വക്കീലുണ്ടെങ്കില്‍ ഒരു പക്ഷേ ഈ മനുഷ്യന്‍ നാടണഞ്ഞേനെ. മലയാള സിനിമയിലും, റിയലെസ്റ്റേറ്റ് മേഖലയിലും കുടിപ്പകകള്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തില്‍ അറ്റ്‌ലസ് രാമചന്ദ്രനെ ആരെങ്കിലും കുടുക്കിയതാണോ? ഇല്ലാതാക്കാന്‍ ശ്രമിച്ചതാണോ? അതോ! അദ്ദേഹത്തിന്റെ സമ്പാദ്യം ആരെങ്കിലും തട്ടിയെടുക്കാന്‍ ശ്രമിച്ചതാണോ? അരിയാഹാരമോ ഗോതമ്പോ കഴിക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? എന്തുകൊണ്ട് ഈ ബിസിനസ് തകര്‍ച്ചയെക്കുറിച്ച് രാമചന്ദ്രനും കുടുംബവും മൗനം പാലിക്കുന്നു ആരുടെയെ ങ്കിലും ഭീഷണിയുണ്ടോ?എന്നു നിരവധി സ്വയം ചോദ്യങ്ങള്‍ പൊതുജനങ്ങള്‍ ചോദിക്കുന്നു.

ദൃശ്യ പത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കിളി വാര്‍ത്തകളുടെ പുറകേ പോകാതെ ഒരല്‍പ്പം സമയം ഈ മനുഷ്യന്റെ നീതിയ്ക്കും, അവകാശത്തിനും, പുറത്തിറങ്ങാനും വേണ്ട ചര്‍ച്ചകള്‍ക്കും സമയം കണ്ടെത്തണം. എന്തിനും ഏതിനും ഞാന്‍ ഉള്‍പ്പെടുന്ന മലയാളി സമൂഹം ഒരോരുത്തരേയും സഹായിക്കാന്‍ മുന്നിട്ടിറ ങ്ങുമ്പോള്‍ ഇദ്ദേഹത്തിനോട് എന്തിന് വിവേചനം കാണിയ്ക്കുന്നു. അതോ നമ്മള്‍ മറന്നു പോയതാണോ? രാമചന്ദ്രന്റേയും മറ്റു കുടുംബാംഗങ്ങളുടേയും മോചനത്തിന് സമയം ഇനിയും അതിക്രമിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റും പ്രവാസി വകുപ്പും സംയുക്തമായി ഈമനുഷ്യന്റെ മോചനത്തിനു വഴിയൊരുക്കേണ്ട ഉത്തര വാദിത്വത്തില്‍ ഉടന്‍ തന്നെ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
ജീവകാരുണ്യ പ്രവര്‍ത്ത നങ്ങളുടെ പേരില്‍ ഈ മനുഷ്യനെ ഓര്‍ക്കുന്നവര്‍ ചുരുക്കം

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…