ബഹ്റൈനില്‍ മലയാളി മരിച്ച നിലയില്‍

17 second read

മനാമ: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍ (53)ബഹ്റൈനില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ സല്‍മാബാദിലെ താമസ സ്ഥലത്താമ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ജോലിസ്ഥലത്തു നിന്ന് മടങ്ങി വന്ന് കിടന്നതായിരുന്നു. പിറ്റേന്നു രാവിലെ ജോലിസ്ഥലത്തു എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറി അകത്തു നിന്ന് അടച്ച രീതിയില്‍ കണ്ടത്.

തുടര്‍ന്ന് പോലീസില്‍ അറിയിച്ചശേഷം വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാബാദില്‍ അല്ഹസ എന്ന പേരില്‍ ഗ്യാരേജ് നടത്തി വരികയായിരുന്ന ഇദ്ദേഹം. കുടുംബ സമേതമാണ് താമസിച്ചിരുന്നത്.

ഭാര്യ വിമലാ ദേവി അവധിക്ക് നാട്ടിലേയ്ക്ക് പോയതാണ്. മക്കള്‍ സുമേഷ് സന്തോഷ് കുമാര്‍, സുമിത് സന്തോഷ്‌കുമാര്‍ എന്നിവര്‍ ബഹ്റൈനില്‍ തന്നെ ജോലി ചെയ്യുന്നു. നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനര്‍ സിറാജുദ്ദീന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…