റെജി ഇടിക്കുള, അടൂര്‍, മസ്കത്ത് മസ്കത്ത് : സാമ്പത്തിക മാന്ദ്യത്തിന്റെയും സ്വദേശിവല്ക്കരണത്തിന്റെയും പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് വന്നുകൊണ്ടിരിക്കുന്നത്. കമ്പനികള്‍ പൂട്ടി പോയതിന്റെ പേരില്‍ ശമ്പളം കിട്ടാതെ നിരവധിയാളുകള്‍ തോഴില് തര്‍ക്ക പരിഹാര ഓഫീസിലും എംബസിയിലും പരാതി കൊടുത്തിട്ടുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ പ്രായം അന്‍പത് കടന്നവര്‍ക്ക് ഇനി ഗള്‍ഫിലൊരു ജോലിയെന്നത് സ്വപ്നം മാത്രമായിരിക്കും. നാട്ടില്‍ തിരികെ ചെല്ലുന്ന പ്രവാസികളില്‍ നിര്‍ദ്ധനരായവരെ പുനഃരധിവസിപ്പിക്കുന്നതിനോ മറ്റു സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനോ വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായി …