മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ വീസയും ഓണ്‍ലൈനാക്കുന്നു. അതിവേഗ നടപടികളിലൂടെ വീസ ലഭ്യമാക്കാന്‍ സ്പോണ്‍സര്‍മാരെ സഹായിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പ്രബാല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
വീസാ ക്ലിയറന്‍സ് ലഭിക്കുന്നതിനും വിസക്ക് അപേക്ഷിക്കുന്നതിനും തൊഴിലുടമകയും കമ്പനി പി ആര്‍ ഒയുമെല്ലാം ഓഫിസുകള്‍ കയറിയിറങ്ങുന്ന കാലത്തിന് ഇതോടെ വിരാമമാകും. തൊഴില്‍ വീസാ നടപടിക്രമങ്ങളാണ് പൂര്‍ണമായി ഓണ്‍ലൈനാക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് വ്യക്തമാക്കി.
തൊഴില്‍ വീസാ അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിന് എസ്റ്റോണിയന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കമ്പനിയുടെ കീഴില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി നടപ്പില്‍വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.