ചാരുംമൂട്: തൊഴിലിനിടെയുള്ള ഭീഷണികളെയും പ്രശ്‌നങ്ങളെയും നേരിടാന്‍ സംഘടനകള്‍ക്ക് മാത്രമെ കഴിയുകയുള്ളൂവെന്ന് ആര്‍.
രാജേഷ് എം.എല്‍.എ. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ ക്യാമ്പ് ചാരുംമുട് ഗൗരി ലേങ്കഷ് നഗറില്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാഷിസ സമീപനമാണ്. നിഷേധ നിലപാട്
സ്വീകരിക്കുന്ന ഇടങ്ങളിലേക്ക് നിര്‍ഭയമായി കടന്നചെല്ലാനാണ് സംഘടനകള്‍ വേണ്ടത് പ്രശ്‌നങ്ങളെ നേരിടാന്‍ വ്യക്തികള്‍ക്ക്
കഴിയില്ല. ഇതിനാണ് സംഘടനയുടെ ആവശ്യം. സംഘബോധമാണ് മാവേലിക്കരയില്‍ നടന്ന വിഷയത്തെ നേരിടാന്‍ സഹായിച്ചതെന്ന്
പത്രപ്രവര്‍ത്തക സമൂഹം മനസിലാക്കണം. മാധ്യമ പ്രവര്‍ത്തനം തൊഴില്‍ എന്നതിനപ്പുറം സാമൂഹിക പ്രവര്‍ത്തനവും
ഇടപെടലുമായി കാണാന്‍ കഴിയണം. സത്യസന്ധമായ സമീപനങ്ങളിലൂടെ സാമൂഹിക നന്മയാണ് ലക്ഷ്യമാക്കേണ്ടത്.
നിലപാടുകളുടെപേരില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടി വരുന്ന കാലമാണിത്. മാധ്യമ പ്രവര്‍ത്തകയായ ഒരു ഗൗരി ലേങ്കഷില്‍അവസാനിക്കുമെന്ന് ആരും കരുതരുത്. നിതാന്ത ജാഗ്രത ഉണ്ടായില്ലെങ്കില്‍ അവര്‍ ഇനി നമ്മളെയായിരക്കും തേടി വരിക. അടിസ്ഥാനരഹിത വാര്‍ത്തകള്‍ പുറത്തിറക്കുന്ന പുതിയ സാമൂഹിക അവസ്ഥയെ എതിര്‍ക്കാന്‍ സാമൂഹിക ബാധ്യതയുള്ള പത്രപ്രവര്‍ത്തകര്‍
തയ്യാറാകണം. മുഖംനോക്കാതെയുള്ള ഇടപെടലുകളാണ് പ്രാദേശിക പത്രപ്രവര്‍ത്തക സമൂഹത്തിെന്റ അന്തസത്തയെന്നും അദ്ദേഹം
പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. അജാമിളന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടടറിമാരായ കെ.സി. സ്മിജന്‍, സനല്‍ അടൂര്‍, ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം, വള്ളികുന്നം പ്രഭ എന്നിവര്‍ സംസാരിച്ചു.