അബുദാബി: തലസ്ഥാന നഗരിയിലെ സ്വര്‍ണവിപണിയില്‍ നിന്ന് 27 കിലോ വ്യാജ സ്വര്‍ണം പൊലീസ് പിടികൂടി. 26 സ്വര്‍ണ ജ്വല്ലറികളില്‍ നിന്നാണ് നിലവാരമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. രാജ്യാന്തര ബ്രാന്‍ഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയിരുന്നത്. 26 ജ്വല്ലറികളില്‍ 11 ഉം ഒരു വ്യക്തിയുടേതാണെന്ന് അബുദാബി പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ ബ്രി.ജനറല്‍ ഡോ.റാഷിദ് മുഹമ്മദ് ബുറഷീദ് പറഞ്ഞു.
എന്നാല്‍, ജ്വല്ലറികളുടെ പേരുകള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികളിലെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രമുഖ രാജ്യാന്തര കൊമേഴ്യല്‍ ഏജന്റ് നല്‍കി പ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജ്വല്ലറികളില്‍ റെയ്ഡ് നടത്തി വ്യാജ സ്വര്‍ണാഭരണങ്ങള്‍ പിടികൂടുകയായിരുന്നു.