തിരുവനന്തപുരം: അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികളെ ഇന്നലെ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുനനു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷയെന്ന വാദം പ്രോസിക്യൂഷന് മുമ്പോട്ട് വയ്ക്കും. ലിംഗത്തിന്റെ അഗ്രഭാഗത്ത് കാന്‍സറുള്ള ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും കൊലക്കയറില്‍ നിന്നും രക്ഷപ്പെടും. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് കൊലപാതകം. ദൈവത്തിന്റെ വഴയില്‍ ജീവിക്കുന്നവരാണ് പ്രതികള്‍. കൊല്ലപ്പെട്ട അഭയയവും ഈശ്വരന്റെ മണവാട്ടിയാകാന്‍ കൊതിച്ചവള്‍. അവിഹിതം നേരില്‍ കണ്ടതിന്റെ …