കനാസ്ത്രീയും വൈദികന്മാരുമായുള്ള അവിഹിതം: ഗ്രൂപ്പ് സെക്സ് നേരില്‍ കണ്ടതിന് പ്രതികള്‍ സിസ്റ്റര്‍ അഭയയ്ക്ക് വിധിച്ചത് മരണം; 28 വര്‍ഷത്തിനുശേഷം സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും

17 second read

തിരുവനന്തപുരം: അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികളെ ഇന്നലെ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുനനു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷയെന്ന വാദം പ്രോസിക്യൂഷന്‍ മുമ്പോട്ട് വയ്ക്കും. ലിംഗത്തിന്റെ അഗ്രഭാഗത്ത് കാന്‍സറുള്ള ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും കൊലക്കയറില്‍ നിന്നും രക്ഷപ്പെടും.

അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് കൊലപാതകം. ദൈവത്തിന്റെ വഴയില്‍ ജീവിക്കുന്നവരാണ് പ്രതികള്‍. കൊല്ലപ്പെട്ട അഭയയവും ഈശ്വരന്റെ മണവാട്ടിയാകാന്‍ കൊതിച്ചവള്‍. അവിഹിതം നേരില്‍ കണ്ടതിന്റെ പേരില്‍ സിറ്റര്‍ അഭയെ കൊ്ന്നുവെന്നാണ് കേസ്. അതും ഗ്രൂപ്പ് സെക്സില്‍ ഇടപെടുന്നതിനിടെ. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വൈദിക ബുദ്ധിയും. നീതിന്യായ വ്യവസ്ഥയില്‍ കേട്ടുകേള്‍വി ഇല്ലാ്ത്ത സംഭവാണ് ഇത്. അതുകൊണ്ട് പരമാവധി ശിക്ഷയ്ക്കായി സിബിഐ പ്രോസിക്യൂട്ടറും വാദിക്കും. കന്യാചര്‍മ്മം പുനഃസ്ഥാപിച്ച് സിസ്റ്റര്‍ സെഫി തെളിവ് നശീകരണത്തിന് പുതിയ മാതൃകയും തീര്‍ത്തു. അങ്ങനെ സമാനതകളില്ലാത്ത കുറ്റകൃത്യമായി ഇത് മാറുന്നുവെന്നാണ് വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കും. എന്നാല്‍ ലിംഗാഗ്രത്തിലെ കാന്‍സര്‍ ആയുധമാക്കി കൊലക്കയറില്‍ നിന്ന് രക്ഷപ്പെടാന്‍ ഫാദര്‍ കോട്ടൂര്‍ ശ്രമിക്കും. ഇത് സിസ്റ്റര്‍ സെഫിയേയും കൊലക്കയറില്‍ നിന്ന് രക്ഷിച്ചേക്കും. ഇതിനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്. ഏതായാലും അഭയക്കേസിലെ വിധി ചരിത്രതാളുകളിലേക്ക് നടന്നു കയറുമെന്ന് ഉറപ്പാണ്. അതീവ സുരക്ഷയാണ് തിരുവനന്തപുരം കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

ഇന്നലെ വിധി കേട്ട് പ്രതികള്‍ തളര്‍ന്നിരുന്നു. സെഫി പൊട്ടിക്കരയുകയും ചെയ്തു. പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും അഭിഭാഷകര്‍ക്കുമൊപ്പം 10.20ഓടെ കോടതി വളപ്പിലെത്തി. കൃത്യം 11 മണിക്ക് ജഡ്ജി സനല്‍കുമാര്‍ കോടതിയിലെത്തി നടപടികള്‍ ആരംഭിച്ചു. രണ്ടു കേസുകള്‍ പരിഗണിച്ചശേഷം 11.03ന് അഭയ കേസ് കോടതി പരിഗണനയ്ക്കെടുത്തതോടെ തോമസ് കോട്ടൂരും സെഫിയും പ്രതികൂട്ടിലേക്കു കയറി. കുറ്റം ചെയ്തതായി വ്യക്തമായെന്നു ജഡ്ജി പറഞ്ഞതോടെ ഇരുവരുടേയും മുഖം മ്ലാനമായി.

1ാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), അതിക്രമിച്ചു കയറല്‍ (ഐപിസി 449) എന്നിവ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. മൂന്നാം പ്രതി സെഫിക്കെതിരെ കൊലക്കുറ്റവും തെളിവു നശിപ്പിക്കലുമാണ് ഉണ്ടായിരുന്നത്. അഞ്ചു മിനിട്ടിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയതോടെ സെഫി പൊട്ടിക്കരഞ്ഞു. തോമസ് കോട്ടൂര്‍ ഭാവവ്യത്യാസമില്ലാതെ നിന്നു. കോടതി വിട്ടു പോകുമ്പോള്‍ കോട്ടൂരും വിതുമ്പി. അങ്ങനെ നാടകീയതകളാണ് ഇന്നലെ കോടതിയില്‍ അരങ്ങേറിയത്.

ജഡ്ജി കോടതി മുറിയില്‍നിന്ന് പോയശേഷം സെഫി ബെഞ്ചില്‍ തളര്‍ന്നിരുന്നു. ബന്ധുക്കളും പരിചയക്കാരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നല്‍കി. തോമസ് കോട്ടൂര്‍ വരാന്തയില്‍ ഭാവവ്യത്യാസമില്ലാതെ നിന്നു. കേസുമായി മുന്നോട്ടുപോയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിധിവന്നശേഷം കോടതി പരിസരത്തുവച്ച് മാധ്യമങ്ങളെ കണ്ടു. വലിയ സന്തോഷമുണ്ടെന്നും ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നതെന്നും ജോമോന്‍ പ്രതികരിച്ചു.

കോടതി നിര്‍ദ്ദേശപ്രകാരം 11.50ന് ഇരുവരെയും ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാനിറക്കിയപ്പോള്‍ മാധ്യമങ്ങള്‍ കാറിനെ വളഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തോമസ് കോട്ടൂരിന്റെ മറുപടി. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് തോമസ് കോട്ടൂര്‍ പ്രതികരിച്ചില്ല. സെഫി ചോദ്യങ്ങളോട് പ്രതികരിച്ചതേയില്ല.

കോവിഡ് പരിശോധനയും കോടതി നടപടികളും പൂര്‍ത്തിയാക്കി ഇരുവരെയും ജയിലേക്കു മാറ്റി. തോമസ് കോട്ടൂരിനെ സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടകുളങ്ങര വനിതാ ജയിലേക്കുമാണ് മാറ്റിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …