കടമ്പനാട്ട് ബി.ജെ. പി. വാര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് ഗുണ്ടേറ്

16 second read

അടൂര്‍: കടമ്പനാട് ബിജെപി വാര്‍ഡ് പ്രസിഡന്റ് വീടിന് നേരെ ഗുണ്ട് ഏറ്. കടമ്പനാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ മുള്ളംകോണം ജംഗ്ഷന് സമീപമുള്ള ബി.ജെ. പി. വാര്‍ഡ് പ്രസിഡന്റ് സുരേഷിന്റെ വീടിന് നേരെയായിരുന്നു അധിക്രമം. സി. പി. എം. നേതാവെന്ന് സ്വയംപുകഴ്ത്തുന്ന  അനീഷും സംഘവുമാണ് ഈ അധിക്രമത്തിന് പിന്നിലെന്ന് ബി. ജെ. പി. ആരോപിച്ചു. ഗുണ്ടേറില്‍ സുരേഷിന്റെ ഭാര്യയുടെ കൈക്ക് പൊള്ളലേറ്റു.

ഇന്നലെ രാത്രി ഏഴ്മണിയോടെയായിരുന്നു സംഭവം.ഈ സമയം ബി. ജെ. പി. വാര്‍ഡ് പ്രസിഡന്റ് സുരേഷ് വീട്ടിലില്ലായിരുന്നു. ഭാര്യയും കുട്ടികളും മാത്രമുള്ളപ്പോഴാണ് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടെറിഞ്ഞത്. സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് പറഞ്ഞതിങ്ങനെ; വിജയാഹ്ലാദത്തിന്റെ ഭാഗണ് ഗുണ്ടേറെന്ന് പറഞ്ഞ് പോലീസും നിഷ്‌ക്രീയരായി നോക്കി നിന്നു. സംഭവത്തില്‍ ബി. ജെ. പി.മണ്ഡലം കമ്മറ്റി പ്രധിഷേധിച്ചു.

അതേസമയം തെരെടുപ്പില്‍ കിലുക്കം അനീഷും സംഘവും നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സി. പി. എം മുതിര്‍ന്ന അംഗം നിര്‍ദ്ദേശിച്ച മഹിളാകോണ്‍ഗ്രസ് മുന്‍ഭാരവാഹിയെയാണ് എല്‍ഡി. എഫ് സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തി വിജയിച്ചത്. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കരുതിക്കൂട്ടി വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍വേണ്ടിയാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് സി.പി.എമ്മുകാര്‍ തന്നെ പറയുന്നത്. അനീഷുമായി ബന്ധപ്പെട്ടുള്ള ചില കേസുകള്‍ പുറത്തുകൊണ്ടുവരാനാണ് ബി. ജെ. പി. ശ്രമം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …