തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും കെ സുരേന്ദ്രന്‍

18 second read

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ അവകാശവാദവുമായി രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ബിജെപിയാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുക എന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.എന്‍ഡിഎയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി സീറ്റ് വര്‍ധിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണം ബിജെപി പിടിക്കും. സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണം ഉറപ്പായും നേടാനാകുമെന്നാണ് സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എന്‍ഡിഎയ്ക്ക് കിട്ടും.

യുഡിഎഫിനും എല്‍ഡിഎഫിനും മുന്‍പ് ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ കുറയും. എന്‍ഡിഎയ്ക്ക് നൂറിലധികം പഞ്ചായത്തുകളില്‍ ഭരണത്തിലേക്ക് എത്താനുള്ള സാന്നിധ്യമുണ്ടാകും. ചുരുങ്ങിയത് അവിടങ്ങളിലെ വലിയ ഒറ്റകക്ഷിയായുകയെങ്കിലും ചെയ്യും. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 8000 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നല്‍കിയ കണക്കില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ ദേശീയ നേതൃത്വം വലിയ വിശ്വാസമര്‍പ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടുമെന്ന അവകാശവാദം പോലെയാണ് ഈ അവകാശവാദത്തേയും ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …