മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യന്‍ പൗരയുമാണ് മരിച്ചത്. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകട ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.