കടമ്പനാട്ട് വാര്‍ഡ് മെമ്പര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട്: വീട്ടിലേക്കുള്ള വഴി തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റിംഗ് ; വിജിലസന്‍സ് അന്വേഷണം

16 second read

പത്തനംതിട്ട; വികസനം മുരടിച്ച നെല്ലിമുകള്‍ വാര്‍ഡില്‍ ലൈഫ്    പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് മെമ്പര്‍ക്ക് വീട് . പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തില്‍ രണ്ടാംവാര്‍ഡിലെ ജനപ്രതിനിധിക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയതും വീ്ട്ടിലേക്കുള്ള വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതും വിവാദമായിരിക്കുകയാണ്. ഈ വാര്‍ഡില്‍ ജില്ലാപഞ്ചായത്തംഗം റ്റി. മുരുകേശും ബ്ലോക്ക്പഞ്ചായത്തംഗം എസ് . രാധാകൃഷ്ണനും കൊണ്ടുവന്ന വികസനങ്ങള്‍ മാത്രമാണ് നടന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു.

എന്നാല്‍ തൊഴിലുറപ്പ് പദ്ധയിയില്‍ ഉള്‍പ്പെടുത്തി ഏകദേശം ഒരുകിലോമീറ്റര്‍റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാരോപിച്ച് പ്രദേശവാസികള്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്. തൊഴിലുറപ്പിന് ഇറങ്ങാത്ത തൊഴിലാളികളുടെ പേരിലെ ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിച്ച് ലക്ഷകണക്കിന് രൂപ ജനപ്രതിനിധി തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ സ്വതന്ത്രമായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധി പഞ്ചായത്തിലെ സി. പി. എം. ഭരണം നിലനിര്‍ത്താന്‍ന്‍ അവരോടൊപ്പം കൂടുകയായിരുന്നത്രെ. ഇലക്ഷന്‍ പ്രചാരണത്തില്‍ സി. പി. എം. പ്രത്തകരെ ആക്ഷേപിക്കുന്ന കവല പ്രസംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

എന്നിട്ടും കടമ്പനാട് പഞ്ചായത്തിന്റെ ഭരണം നിലനിര്‍ത്താന്‍വേണ്ടി സി. പി. എം. ടി ജനപ്രതിനിധിയെ കൂടെകൂട്ടുകയായിരുന്നു. സി.പി. എം നേതാക്കളുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയതായാണ് പറയുന്നത്. പുതിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ഇവര്‍ നോമിനേറ്റ് ചെയ്ത ആളിനെ പാര്‍ട്ടി മത്സരിപ്പിക്കാത്തതും ശ്രദ്ധേയമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…