മഹിളാ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷീജാ കൃഷ്ണന്‍ സിപിഎം സ്ഥാനാര്‍ത്ഥി; സിപിഐ അംഗമായിരുന്ന സുജാത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; യുവ സ്ഥാനാര്‍ത്ഥി നീതു മോഹനെ വിജയിപ്പിക്കാന്‍ ബിജെപിയും: കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടക്കുന്നത് കടുത്ത പോരാട്ടം

16 second read

കടമ്പനാട് : മഹിളാകോണ്‍ഗ്രസ് മുന്‍ കടമ്പനാട് മണ്ഡലം ഭാരവാഹി സി. പി. എം. സ്ഥാനാര്‍ത്ഥി. , സി. പി. ഐ അംഗംകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് വിചിത്രമായ മത്സരം നടക്കുന്നത്. എസ്. സി. വനിതാസംവരണമായ വാര്‍ഡില്‍ സി. പി.എംല്‍ നിന്ന് ഷീജാകൃഷ്ണനും കോണ്‍ഗ്രസ്സില്‍ നിന്ന് സുജാതയും ബി.ജെ. പി.യില്‍ നിന്ന് നീതുമോഹനനുമാണ് മത്സരരംഗത്തുള്ളത്.

‘മുന്‍കാലങ്ങളില്‍ ഇലക്ഷന്‍ തന്ത്രങ്ങളായി കുട്ടിനേതാക്കള്‍ പ്രയോഗിച്ചിരുന്നത് കടിച്ചാല്‍ പൊട്ടാത്ത മോഹനവാഗ്ദാനങ്ങളായിരുന്നെങ്കില്‍, ഇപ്പോള്‍ പ്രതീക്ഷകള്‍ മങ്ങിയ ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നത് എതിര്‍പാര്‍ട്ടിയിലെ നേതാക്കളെക്കുറിച്ചും എതിര്‍പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളുകളെ കുറിച്ചും കുപ്രചരണം നടത്തുകയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്’.

സി. പി. എമ്മില്‍ല്‍ മത്സരിക്കുന്ന ഷീജാകൃഷ്ണന്‍ മഹിളാകോണ്‍ഗ്രസ് കടമ്പനാട് മുന്‍ മണ്ഡലം ഭാരവാഹിയും നന്മാസ്റ്റോര്‍ ജീവനക്കാരിയുമായിരുന്നു. 2015 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഷീജയ്ക്ക് രണ്ടാം വാര്‍ഡില്‍ സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ച് 348 വോട്ടുകള്‍ നേടിയ ഷീജയെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം വനിതാസംവരണവാര്‍ഡ് ആയതിനാല്‍ നിലവിലുള്ള സി. പി. എമ്മിന്റെയെന്നു പറയുന്ന വാര്‍ഡുമെമ്പര്‍ നിര്‍ദ്ദേശിച്ച സുജാതയെ മത്സരിപ്പിക്കാതെ സി. പി. എം. നേതൃത്വം ഷീജാകൃഷ്ണനൈ മത്സരരംഗത്ത് കൊണ്ടുവരികയായിരുന്നു. ആര് കാലുവാരിയാലും ഷീജാകൃഷ്ണന്‍ ഇവിടെ വിജയിക്കുമെന്നാണ് പാര്‍ട്ടിനേതൃത്വം പറയുന്നത്.

വര്‍ഷങ്ങളായി സി. പി. ഐ അംഗത്വമുള്ള സുജാത, 9 വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയില്‍ മേറ്റ്സ്ഥാനത്ത് നിന്നിട്ടുള്ളതും സിപി.ഐയുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു. നിലവിലുള്ള വാര്‍ഡ് മെമ്പറുടെ ഉറ്റ സുഹൃത്തും രഹസ്യം സൂക്ഷിപ്പികാരിയുമാണ് ത്രെ! സുജാത. ഇത്തവണ ഇലക്ഷന്‍ വന്നപ്പോള്‍ കഴിഞ്ഞ ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സി. പി. എം. പ്രവര്‍ത്തക സതി, സി. പി. ഐ. പ്രവര്‍ത്തക സുജാതയുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും സി. പി. എം. നേതൃത്വം അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലത്രെ! തുടര്‍ന്ന് സുജാത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുവരികയായിരുന്നു. ഇതിന് നിലവിലെ മെമ്പറുടെ മൗനാനുവാദവും പിന്‍തുണയും ഉണ്ടെന്നാണ് പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ പറയുന്നത്. പാര്‍ട്ടിമാറി മത്സരിക്കുന്ന സുജാതയ്ക്ക് പിന്‍തുണയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ രണ്ടാം വാര്‍ഡില്‍ എത്തിയിരുന്നു.

വാര്‍ഡിലെ ബി. ജെ.പി യുവസ്ഥാനാര്‍ത്ഥി നീതു മോഹനനെ വിജയിപ്പിക്കാന്‍ എന്‍.ഡി. എ പ്രവര്‍ത്തകരും അശ്രാന്തപരിശ്രമത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …