ശബരിമല വാര്‍ഡിലും പന്തളം നഗരസഭയിലും മിന്നുന്ന വിജയം: അയ്യപ്പകടാക്ഷമെന്ന് ബിജെപി

20 second read

പത്തനംതിട്ട: ശബരിമല ഇക്കുറിയും എന്‍ഡിഎയെ തുണച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 91 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി മഞ്ജുപ്രമോദ് വിജയിച്ചത്. 406 വോട്ടാണ് മഞ്ജു നേടിയത്. സിപിഎം സ്ഥാനാര്‍ഥി കുഞ്ഞുമോള്‍ 315 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മായ 175 വോട്ടും നേടി. ഇതു കൊണ്ട് തീരുന്നില്ല, ശബരിമല വാര്‍ഡ് അടക്കംഅഞ്ച് സീറ്റാണ് ഇവിടെ എന്‍ഡിഎ നേടിയത്. ഭരണകക്ഷിയായിരുന്ന യുഡിഎഫ് ഒറ്റ് സീറ്റ് കൊണ്ട് തൃപ്തിപ്പെട്ടു. ഒമ്പത് സീറ്റുമായി എല്‍ഡിഎഫ് ഭരണം പിടിച്ചെങ്കിലും ബിജെപിയുടെമുന്നേറ്റം എടുത്തു പറയേണ്ടതാണ്. ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ പേരില്‍ പെരുനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ജനരോഷം ശക്തമായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മറ്റു മതസ്ഥരും സര്‍ക്കാരിനെതിരേ രംഗത്ത് വരികയും സമരം നയിച്ച ബിജെപിക്കൊപ്പം ചേരുകയും ചെയ്തു അതു കൂടിയാണ് തദ്ദേശ തെരഞ്ഞൈടുപ്പില്‍ പ്രതിഫലിച്ചത്. പഞ്ചായത്ത് ഭരിച്ചു കൊണ്ടിരുന്ന കോണ്‍ഗ്രസ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങിയതും ശ്രദ്ധേയമാണ്.

അയ്യപ്പന്റെ ജന്മഗേഹമായ പന്തളത്തും ബിജെപി മിന്നുന്ന പ്രകടനം നടത്തി. നഗരസഭ രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് 2015 ല്‍ ആയിരുന്നു. ആകെ 33 ഡിവിഷനുകളാണുള്ളത്. അന്ന് എല്‍ഡിഎഫ്.15 (സിപിഎം -13, സിപിഐ-രണ്ട്), യുഡിഎഫ് 11, ബിജെപി. ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷി നില. പിന്നീട് ഒരു സിപിഎം അംഗംസര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജി വച്ചു. ഉപ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയാണ് വിജയിച്ചത്. ഇപ്പോള്‍ 18 സീറ്റുമായി ബിജെപി കേവല ഭൂരിപക്ഷം നേടി. 15 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഒമ്പത് സീറ്റിലേക്കും 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് അഞ്ചു സീറ്റിലേക്കും ചുരുങ്ങി. മുഖ്യപ്രചാരണായുധം ശബരിമല വിഷയം തന്നെയായിരുന്നു. മികച്ച വിജയം നേടാന്‍ ബിജെപിയെ സഹായിച്ചതും അതാണ്.

പന്തളം നഗരസഭ
അകെ വാര്‍ഡുകള്‍ 33
എന്‍ഡിഎ18
എല്‍ഡിഎഫ് 9
യുഡിഎഫ്5
മറ്റുള്ളവര്‍ 1

വിജയി, മുന്നണി/പാര്‍ട്ടി എന്ന ക്രമത്തില്‍
സൗമ്യ സന്തോഷ് എന്‍ഡിഎ
കെ.ആര്‍. വിജയകുമാര്‍ യുഡിഎഫ്
ബെന്നി മാത്യു എന്‍ഡിഎ
സുനിത വേണു യുഡിഎഫ്
ശ്രീദേവി എന്‍ഡിഎ
പുഷ്പലത പി.കെ.(ലാലി) എന്‍ഡിഎ
കെ.ആര്‍. രവി യുഡിഎഫ്
ലസിത ടീച്ചര്‍ എല്‍ഡിഎഫ്
സക്കീര്‍ എച്ച് എല്‍ഡിഎഫ്
ഷെഫിന്‍ റെജീബ് ഖാന്‍(കൊച്ചക്കി) എല്‍ഡിഎഫ്
ശ്രീലേഖ ആര്‍ എന്‍ഡിഎ
കെ.വി. പ്രഭ എന്‍ഡിഎ
കോമളവല്ലി ജെ. എന്‍ഡിഎ
ഉഷാ മധു എന്‍ഡിഎ
അച്ചന്‍കുഞ്ഞ് ജോണ്‍ എന്‍ഡിഎ
അജിതകുമാരി പി.ജി എല്‍ഡിഎഫ്
രാജേഷ് കുമാര്‍ എല്‍ഡിഎഫ്
അംബിക രാജേഷ് എല്‍ഡിഎഫ്
ബിന്ദു കുമാരി എന്‍ഡിഎ
സീന കെ എന്‍ഡിഎ
ശോഭന കുമാരി വി എല്‍ഡിഎഫ്
മഞ്ജുഷ സുമേഷ് എന്‍ഡിഎ
സൂര്യ എസ്. നായര്‍(റാണി)എന്‍ഡിഎ
അഡ്വ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ മറ്റുള്ളവര്‍
രമ്യ യു. എന്‍ഡിഎ
രാധ വിജയകുമാര്‍ എന്‍ഡിഎ
രശ്മി രാജീവ് എന്‍ഡിഎ
പന്തളം മഹേഷ് യുഡിഎഫ്
കിഷോര്‍ കുമാര്‍ കെ. എന്‍ഡിഎ
രത്നമണി സുരേന്ദ്രന്‍ യുഡിഎഫ്
റ്റി.കെ. സതി എല്‍ഡിഎഫ്
എസ്. അരുണ്‍ എല്‍ഡിഎഫ്
സുശീല സന്തോഷ്എന്‍ഡിഎ

 

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …