മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി വിജയം കരസ്ഥമാക്കിയത്. 65227 വോട്ടാണ് നേടിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14700 വോട്ടുകളുടെ കുറവാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ബഷീറിന് 41917 വോട്ടാണ് ലഭിച്ചത്. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാമതാണ്. 8648 വോട്ട് എസ്ഡിപിഐ നേടിയപ്പോള്‍ 5728 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടാണ് എസ്ഡിപിഐ നേടിയത്. എന്നാല്‍ ബിജെപിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞു. ലീഗ് വിമതന് …