തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മുനിസിഫ് കോടതിയാണ് ഹര്‍ജി സ്വീകരിച്ചത്.
ഭരണഘടന വിരുദ്ധമായും പ്രത്യേക താല്‍പര്യമനുസരിച്ചാണ് വരണാധികാരികള്‍ പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തെരഞ്ഞെടുപ്പിലെ 15-ാം നമ്ബര്‍ സ്ഥാനാര്‍ത്ഥിയിയിരുന്ന കൈരളി ടിവിയിലെ റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണ്‍ ആണ് ഹര്‍ജിക്കാരന്‍
വിജ്ഞാപനത്തിന് വിരുദ്ധമായും തെരഞ്ഞെടുപ്പ് രീതിയും വോട്ടെണ്ണലിലെ അശാസ്ത്രീയതയും നീതിരാഹിത്യവും പരാതിയില്‍ ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ യൂണിയന്‍ തെരഞ്ഞെടുപ്പിലെ സംസ്ഥാന വരണാധികാരി, ഉപ വരണാധികാരി, ജില്ലാ വരണാധികാരി എന്നിവര്‍ക്ക് നോട്ടിസ് അയക്കാന്‍ നിര്‍ദേശിച്ചു.
അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കേസില്‍ കക്ഷി ചേരാനും അവസരമുണ്ട്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ 15-ാം നമ്ബര്‍ സ്ഥാനാര്‍ത്ഥിയാണ് ഹര്‍ജിക്കാരന്‍.
ഓഗസ്റ്റ് 22ന് ആണ് പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡന്റായി ചന്ദ്രിക കോഴിക്കോട് യൂണിറ്റിലെ കമാല്‍ വരദൂരും ജനറല്‍ സെക്രട്ടറിയായി സി നാരായണനുമാണ് വിജയിച്ചത്. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 36 പേരെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ ആറി സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തുച്ഛമായ വോട്ടു നേടിയ പലരും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കപ്പെട്ടു. ഇതാണ് തര്‍ക്കങ്ങലേക്കു വഴിവച്ചതെന്നാണ് സൂചന.
കേരളത്തിലെ 14 ജില്ലകള്‍ക്ക് പുറമേ ഡല്‍ഹി, ചെന്നൈ, മുംബൈ, മിഡില്‍ ഈസ്റ്റ് (ദുബൈ) എന്നീ യൂണിറ്റുകളിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. മംഗളം ദിനപത്രത്തിലെ വിജയകുമാര്‍ ആയിരുന്നു സംസ്ഥാന വരണാധികാരി. ഹിന്ദു ദിനപത്രത്തിലെ എ വിനോദ് ആയിരുന്നു ജില്ലാ വരണാധികാരി.