വികസന ചര്‍ച്ചയ്ക്ക് ഷാര്‍ജ സംഘം നാട്ടിലേക്ക്

0 second read

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കു മുന്നില്‍ കേരളം സമര്‍പ്പിച്ച വികസന നിര്‍ദേശങ്ങളില്‍ തുടര്‍നടപടികളെടുക്കാന്‍ ഷാര്‍ജയില്‍നിന്നുള്ള ഉന്നതസംഘം ഉടന്‍ എത്തും. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും മുന്‍പാണ് ഉന്നതസംഘത്തെ നിയോഗിക്കുമെന്നു ഷെയ്ഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയത്.

കേരളത്തില്‍നിന്നുള്ള ഉന്നതസംഘത്തെ ഷാര്‍ജയിലേക്കും ക്ഷണിച്ചു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ദേശീയതലത്തിലും രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍. ഷാര്‍ജയില്‍ ചെറിയ കേസുകളില്‍പ്പെട്ടു ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ മോചിപ്പിക്കാനുള്ള തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…