ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി

2 second read

 

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ പ്രചരണങ്ങളില്‍ ആരും കുടുങ്ങരുത്. കേരളം മോശം സംസ്ഥാനമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണ്. ഒരു ആക്രമണവും ഉണ്ടാകില്ല. ബോധവല്‍ക്കരണത്തിനായി പൊലീസ് നേരിട്ടിറങ്ങുമെന്നും ഡിജിപി പറഞ്ഞു. ഹിന്ദിയിലും ബംഗാളിയിലുമാണ് ഡിജിപി സന്ദേശം നല്‍കിയത്. വ്യാജ പ്രചരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും ഡിജിപി അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്ന പ്രചരണം വ്യാപകമായ സാഹചര്യത്തിലാണ് ഡിജിപിയുടെ സന്ദേശം. പ്രചരണം വ്യാപകമായതോടെ കൂടുതല്‍ ബംഗാളികള്‍ സംസ്ഥാനം വിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോഴിക്കോടിന് പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടീസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞിരുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടിയ അവസ്ഥയിലാണ്. ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടല്‍. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…