പാരിസ് കരാറിന് കൈത്താങ്ങായി എസ്.എന്‍.ഐ .ടി യില്‍ 50 KW സൊരോര്‍ജ പദ്ധതി

2 second read

അടൂര്‍:ദേശീയ സോളാര്‍ ദൗത്യത്തിന്റെ ഭാഗമായി 2022 ല്‍ ,100 ഗിഗാ വാട്ട് സൗരോര്‍ജം എന്ന പ്രധാന മന്ത്രിയുടെ പാരിസ് കരാറിന്റെ പ്രഖ്യാപനത്തിനു സമ്പൂര്‍ണ പിന്തുണയുമായി അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 50 KW ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് സൗരോര്‍ജ പദ്ധതിയാണ്‌കോളേജില്‍ ഉദ്ഘടനം ചെയ്തത്

കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പാണ് ഈ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത് .ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തങ്ങളുടെ തുടക്കമായി അനെര്‍ട്ടിന്റെ ഡയറക്ടര്‍ ഡോ .ഹരികുമാര്‍ സൗരോര്‍ജ പദ്ധതി സമര്‍പ്പിച്ചു .

ഈ പദ്ധതി സ്ഥാപിക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് ഊര്‍ജ ഉപഭോഗത്തെ കുറിച്ച് പഠനം നടത്തി .ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ 50 KW സൊരോര്‍ജ പദ്ധതി സ്ഥാപിക്കുന്നത് മാതൃകാപരമായിരിക്കും എന്നുള്ള റിപ്പോര്‍ട്ട് മാനേജ്‌മെന്റ് അംഗീകരിച്ചതിന്റെ ഫലമായാണ് ഈ പദ്ധതി നടപ്പിലായത് .

ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിലൂടെ കേരളത്തിലെ തന്നെ വലിയ സോളാര്‍ പദ്ധതികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ സാങ്കേതിക കലാലയം എന്ന് അനെര്‍ട്ട് ഡയറക്ടര്‍ പ്രഖ്യാപിച്ചു .ഇതില്‍ ഭാഗമായത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തിന്റെയും പ്രകൃതി ദത്തമായ ഊര്‍ജ ശ്രോതസുകളുടെയും പ്രധാന്യം മനസിലാക്കുവാന്‍ സാധിച്ചു

ഭവനങ്ങളിലേക്കുള്ള സോളാര്‍ പദ്ധതികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു കണ്‍സള്‍ട്ടന്‍സി യൂണിറ്റ് രൂപീകരിച്ചു.സമൂഹത്തിന് സാങ്കേതിക സഹായം നല്‍കുന്ന എസ്.എന്‍ ഐ ടിയുടെ യൂണിറ്റുമായി കൈകോര്‍ക്കാനുള്ള സന്നദ്ധത അനെര്‍ട് ഡയറക്ടര്‍ അറിയിച്ചു. സോളാര്‍ സാങ്കേതിക വിദ്യയിലെ നൂതന നേട്ടങ്ങളെ കുറിച്ച് അനെര്‍ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അജിത് ഗോപി പ്രഭാഷണം നടത്തി.

ചടങ്ങില്‍ എസ്.എന്‍ ഐ.ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍ ,പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ് ചെല്ലിന്‍ ,പ്രൊഫ.ഡോ.കേശവ് മോഹന്‍ ,പ്രൊഫ:രാധാകൃഷ്ണന്‍ നായര്‍ ,പ്രൊഫ : ഭാസ്‌കരന്‍ നായര്‍ ,പ്രൊഫ : അമൃതരാജ് .പ്രൊഫ:സൗമ്യ ചെറിയാന്‍പ്രൊഫ:ഹന്ന,പ്രൊഫ:അനീഷ് ,വിദ്യാര്‍ത്ഥികളായ അശ്വിന്‍ ജി ശങ്കര്‍ ,അമല്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…