തെന്നിന്ത്യന്‍ ഹാസ്യ താരം വിദ്യുലേഖ രാമന് വിവാഹിതയായി. ഫിറ്റ്നസ് ന്യൂട്രീഷ്ണല്‍ എക്സ്പര്‍ട്ട് ആയ സഞ്ജയ് ആണ് വരന്. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കടുത്തത്. വിവാഹത്തിന്റൈയും ഹല്‍ദി മെഹന്ദി റോക്ക ചടങ്ങുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബീച്ച് വെഡ്ഡിങ്ങിന്റെ മനോഹരമായ കാഴ്ചയായിരുന്നു വിദ്യുലേഖയുടെ വിവാഹം. ഡേറ്റിങ്ങ് ആപ്പിലൂടെയാണ് വിദ്യുവും സഞ്ജയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഈ യുവനടി ശ്രദ്ധനേടുന്നത്. തമിഴ് നടന് മോഹന്‍ രാമന്റെ മകള്‍ കൂടിയായ വിദ്യുലേഖ ഗൗതം മേനോന് ചിത്രമായ ‘നീ താനെ …