ഷാര്‍ജ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സഹോദരനും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്‌ലിയാം വീട്ടില്‍ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകന്‍ ഫഹാസിന്റെയും മൂവാറ്റുപുഴ ടി.എസ്. യഹിയയുടെയും സാഹിറ യഹിയയുടെയും മകള്‍ സിയയും വിവാഹിതരായി
കോവിഡ് മാനദണ്ഡങ്ങളോടെ ഷാര്‍ജ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും സാന്നിധ്യം ചടങ്ങില്‍ ശ്രദ്ധേയമായി.
ആസാദ് മൂപ്പന്‍, അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നീലേഷ് വേദ്, എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍, ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ഷംലാല്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.