മുംബൈ: നീലച്ചിത്രനിര്‍മാണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര. 2019 മാര്‍ച്ചില്‍ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു.
‘2019 ന്റെ തുടക്കത്തില്‍, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെര്‍ലിന്‍ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചു. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു. 2019 മാര്‍ച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വാചകത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര എന്റെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ വന്നു. ഞാന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാന്‍ തുടങ്ങി. സംഭ്രമിച്ച ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറി’- ഷെര്‍ലിന്‍ പറഞ്ഞു.