അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. സ്‌കൂള്‍കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ.
ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയില്‍ വച്ചാണ് വിവാഹം.സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും. അനീഷയുടെ വീട്ടില്‍ നിന്നുള്ള ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.