മുംബയ്: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആര് എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ ആരോപണം. ഇതിന് പിന്നാലെയാണ് നടപടി. സച്ചിന് സാവന്ത് നവ്യാ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഇരുവരുടെയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇഡി പരിശോധിച്ചു. നടിയെ കാണാന്‍ സാവന്ത് 8-10 തവണ കൊച്ചിയില്‍ പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് …