ചെറിയ കഥാപാത്രം; റോളക്‌സ് വേണ്ടെന്നു വച്ച ചിയാന്‍ വിക്രം

17 second read

‘വിക്ര’ത്തിലെ റോളക്‌സ് എന്ന കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ. തമിഴ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതിന് പകരം വിക്രം 2വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിക്രമിനു ശേഷം വിജയ്യെ നായകനാക്കി ഒരുക്കുന്ന ദളപതി 67 ന്റെ ചിത്രീകരണത്തിരക്കിലാണ് ലോകേഷ് കനകരാജ്. ഈ ചിത്രത്തിലേക്കും വിക്രത്തെ ലോകേഷ് സമീപിച്ചിരുന്നു. എന്നാല്‍ അതും വിക്രം വേണ്ടെന്നുവച്ചു.
മാസ്റ്ററിനു ശേഷം വിജയ്യെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്യും.

ഹോളിവുഡ് ചിത്രം ഹിസ്റ്ററി ഓഫ് വയലന്‍സില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയെന്നും കേള്‍ക്കുന്നു. മലയാളത്തില്‍നിന്നു നിവിന്‍ പോളി, നസ്ലിന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …