ഏത് പുതിയ ഫോണ്‍ വാങ്ങിച്ചാലും പൊലീസുകാര്‍ കൊണ്ടുപോകും’:നടന്‍ ദിലീപ്

18 second read

മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് നടന്‍ ദിലീപ്. ഈയിടെയായി ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആള്‍ താനാണെന്നും ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ അരുണ്‍ ഗോപി, നാദിര്‍ഷ, നടന്‍ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

”മിക്ക മൊബൈല്‍ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോണ്‍ ഇറങ്ങിയാല്‍ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാന്‍. എപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യില്‍ നിന്ന് പോയി. ഇപ്പോള്‍ ഞാന്‍ പ്രാര്‍ഥിച്ചാണ് നില്‍ക്കുന്നത്. ഇവര്‍ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാര്‍ഥനയിലാണ് ഞാന്‍. ”-ദിലീപ് പറഞ്ഞു.

അതേസമയം, രാമലീലയ്ക്ക് ശേഷം വീണ്ടും അരുണ്‍ ഗോപി ചിത്രത്തില്‍ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് സിനിമയില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-സാം സി.എസ്., എഡിറ്റര്‍ വിവേക് ഹര്‍ഷന്‍. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ബി?ഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …