പര്‍പ്പിള്‍ ബിക്കിനിയില്‍ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി തന്‍വി

20 second read

ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള വിഡിയോകളും പോസ്റ്റുകളും ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ പത്താന്‍ സിനിമയിലെ ബഷറാം രംഗ് എന്ന പെപ്പിനമ്പറിനു ചുവടുവയ്ക്കുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബോഡി പോസിറ്റിവ് ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറായ തന്‍വി ഗീത രവിശങ്കര്‍ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ മനംകവരുന്നത്.

സ്ത്രീകളുടെ ഫാഷനെ കുറിച്ചും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും നിരവധി പോസ്റ്റുകള്‍ മുന്‍പും തന്‍വി പങ്കുവച്ചിരുന്നു. പര്‍പ്പിള്‍ ബിക്കിനിയിലാണ് പുതിയ വിഡിയോയില്‍ തന്‍വി എത്തുന്നത്. പത്താനിലെ ഗാനത്തിന് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തന്‍വി. ‘നമുക്കും ബെഷറമാകാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ചിലരുടെ കണ്ണുകളിലെ ബഷറമാകാം, അതൊരു രസമാണ്. നമ്മള്‍ 2023ലേക്കു പ്രവേശിച്ചിരിക്കുന്നു. ക്ഷമാപണം നടത്താനൊന്നും ഇല്ല.’- എന്ന കുറിപ്പോടെയാണ് തന്‍വി വിഡിയോ പങ്കുവച്ചത്.

 

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. തന്‍വിയുടെ ആത്മവിശ്വാസത്തോടെയുള്ള നൃത്തത്തെ പ്രകീര്‍ത്തിച്ചു നിരവധി കമന്റുകളും എത്തി. ‘ഒന്നുപറയാനില്ല. വിഡിയോ കണ്ട് ഞാന്‍ പലതവണ ചിരിച്ചു. താങ്കളുടെ ആത്മവിശ്വാസം അപാരമാണ്. എപ്പോഴാണ് എനിക്കിത്രയും ആത്മവിശ്വാസം ലഭിക്കുകയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. പെണ്‍കുട്ടി, നിങ്ങള്‍ ഗംഭീരമാണ്.’- എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മറ്റൊരാള്‍ കമന്റ് ചെയ്തത് ഇങ്ങനെ:’ദീപികയുടേതു മാത്രമല്ല, ഹോട്ടായ ശരീരം. ഈ വിഡിയോ കണ്ട് എനിക്ക് അദ്ഭുതം തോന്നി. നിങ്ങള്‍ സൂപ്പറാണ്.’ ‘ അവിശ്വസനീയം, അത്രയും പെര്‍ഫെക്ടാണ്.’- എന്ന് പലരും കമന്റ് ചെയ്തു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …