ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മാറും കാമുകി ബ്രൂണ ബിയന്‍കാര്‍ഡിയും

18 second read

റിയോ: കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മാറും കാമുകി ബ്രൂണ ബിയന്‍കാര്‍ഡിയും. സൂപ്പര്‍ താരവും കാമുകിയും നടത്തിയ ഫോട്ടോഷൂട്ടിലെ പ്രധാന ചിത്രങ്ങള്‍ ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 2021 മുതല്‍ ഡേറ്റിങ്ങിലായിരുന്ന നെയ്മാറും ബ്രൂണയും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്.

ബ്രൂണയുമായുള്ള വിവാഹ നിശ്ചയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ 2023ല്‍ വീണ്ടും നെയ്മാറും ബ്രൂണയും വീണ്ടും ഡേറ്റിങ് ആരംഭിച്ചു. ‘ഞങ്ങളുടെ പ്രണയം സമ്പൂര്‍ണമാക്കാനും, ദിവസങ്ങള്‍ക്കു കൂടുതല്‍ സന്തോഷമേകാനുമാണ് നിന്റെ വരവ്”- സമൂഹമാധ്യമത്തില്‍ നെയ്മാറും ബ്രൂണയും കുറിച്ചു.

മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ ബ്രൂണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്യന്‍ ഫോളോവേഴ്‌സുണ്ട്. കുഞ്ഞ് മനോഹരമായൊരു കുടുംബത്തിന്റെ ഭാഗമാകാന്‍ പോകുകയാണെന്നും ബ്രൂണ പ്രതികരിച്ചു. നെയ്മാറിന് 11 വയസ്സുള്ള മകനുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…