സംവിധായകന്‍ ജൂഡ് ആന്തണിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ നടന്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു

17 second read

കൊച്ചി : ‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ സംവിധായകന്‍ ജൂഡ് ആന്തണിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ നടന്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവാണന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നു മമ്മൂട്ടി പറഞ്ഞതു വിവാദമാവുകയും ചര്‍ച്ച ഉയരുകയും ചെയ്തിരുന്നു.

പരാമര്‍ശം ബോഡി ഷെയ്മിങ്ങിന്റെ പരിധിയില്‍ വരുന്നതാണെന്നു പലരും ആരോപിച്ചിരുന്നു. ജൂഡ് ആന്തണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന ഉറപ്പുനല്‍കുന്നുവെന്നുമാണു മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …