പവന്‍ കല്യാണ്‍ ഗുണ്ടൂരിലെ ജനങ്ങളെ കാണാനെത്തിയത് സിനിമാ സ്‌റ്റൈലില്‍

17 second read

ഹൈദരാബാദ്: തെലുങ്ക് നടനും ജനസേനാ പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ ഗുണ്ടൂരിലെ ജനങ്ങളെ കാണാനെത്തിയത് സിനിമാ സ്‌റ്റൈലില്‍. ഹൈവേയിലൂടെ പായുന്ന കാറിനു മുകളില്‍ കാലുംനീട്ടിയിരുന്ന് പുറംകാഴ്ചകള്‍ കണ്ടു പോകുന്ന ‘പവര്‍ സ്റ്റാറി’ന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ്.

പവന്‍ മുകളിലാണെങ്കില്‍ കാറിന്റെ രണ്ടുവശത്തും അണികള്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. നടന്റെ വാഹനത്തെ അനുഗമിക്കുന്ന കാറിലും സമാന അവസ്ഥയാണ്. നിരവധി ബൈക്കുകളും ഒപ്പം കൂടിയിരുന്നു. ഗുണ്ടൂരിലെ ഇപ്പടം ഗ്രാമത്തില്‍ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടും കടകളും നഷ്ടപ്പെട്ട ആളുകളെ കാണാനെത്തിയതായിരുന്നു പവന്‍.

മംഗള്‍ഗിരിയില്‍ എത്തിയപ്പോള്‍ പവന്റെ വാഹനം തടഞ്ഞു. തുടര്‍ന്ന് കാല്‍നടയായാണു താരം ആളുകള്‍ക്കരികില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ നവംബര്‍ 15 വരെ നടപടികള്‍ നിര്‍ത്തിവച്ചു.

അടുത്തിടെ, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡുവുമായി പവന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ സംയുക്തമായി പോരാടാനാണ് ഇരുകൂട്ടരുടെയും തീരുമാനം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …