ലണ്ടന്‍: 9 ലക്ഷം രൂപ വിലവരുന്ന റോളക്സ് വാച്ചും കെട്ടി തെരുവിലൂടെ നടന്ന 24-കാരനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത് രണ്ടുദിവസം. തന്നെ നഗ്നനാക്കി മര്‍ദിച്ച അക്രമികള്‍, പിന്നീട് തന്റെ വീട് കൊള്ളയടിക്കുകയും ചെയ്തതായി യുവാവ് പരാതിപ്പെട്ടു. ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്രോയ്ഡനിലെ ലണ്ടന്‍ റോഡില്‍നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്. കൈയില്‍ ധരിച്ചിരിക്കുന്ന വാച്ചായിരുന്നു അക്രമികളുടെ ആദ്യ ലക്ഷ്യം. കത്തിമുനയില്‍നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വാച്ച് അത് യഥാര്‍ഥമാണെന്ന് മനസ്സിലാക്കിയതോടെ, യുവാവില്‍നിന്ന് കൂടുതല്‍ പണം തട്ടാനുള്ള ശ്രമമായി. അജ്ഞാത കേന്ദ്രത്തിലെത്തിച്ച് അവിടെ നഗ്നനാക്കി കെട്ടിയിട്ടായിരുന്നു …