നടിയെ ഉപദ്രവിച്ച കേസ്: കുറ്റപത്രം 22നകം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം

0 second read

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ കുറ്റപത്രം പൊലീസ് ബുധനാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദേശം അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്.

ഇതു ടൈപ്പ് ചെയ്യാന്‍ എസ്പി ഓഫിസിലെ മൂന്നു ജീവനക്കാരെ പൊലീസ് ക്ലബിലേക്കു നിയോഗിച്ചു. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഇവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. കേസിന്റെ വിചാരണ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും രഹസ്യവിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെടും.

സംഭവദിവസം നടന്‍ ദിലീപ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞുവെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയും തമ്മില്‍ പൊരുത്തക്കേടു തോന്നിയതിനാല്‍ ബുധനാഴ്ച ദിലീപിനെ പൊലീസ് വീണ്ടും ചോദ്യംചെയ്തിരുന്നു.

സഹോദരന്‍ അനൂപിന്റെയും മൊഴിയെടുത്തു. കേസുമായി മുന്‍പു ബന്ധപ്പെട്ട രണ്ട് അഭിഭാഷകരെയും പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചിരുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു പ്രത്യേക കേസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പു റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറും ആശുപത്രി ജീവനക്കാരില്‍ ചിലരും കേസില്‍ സാക്ഷികളായേക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…