തൃശൂര്‍: ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ അറസ്റ്റിലായ ഇടുക്കി രാജമുടി കയത്തുങ്കല്‍ സജി വര്‍ഗീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസിലും പ്രതി.
സജിക്കൊപ്പം അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ പല്ലിശേരി മഞ്ജു ജോര്‍ജിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. മകളെ പീഢനത്തിനരയാക്കാന്‍ മഞ്ജു ഒത്താശ ചെയ്തതായും പൊലീസ് പറഞ്ഞു.
സജി വര്‍ഗീസിന്റെ നിരന്തര പീഢനത്തെ തുടര്‍ന്ന് വീട് വീട്ടിറങ്ങിയ കുട്ടിയെ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് കണ്ടെത്തുകയായിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നതും സജിയെ അറസ്റ്റ് ചെയ്യുന്നതും.