കോഴിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പാക് മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്. അയല്‍വാസി മന്‍സാബ് അലി നല്‍കിയ പരാതിയിലാണ് ഹഫീസാബാദ് പൊലീസ് അന്‍സാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.
നവംബര്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം. അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്‌സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ വ്യക്തത വരുത്താനായി നടത്തിയ പ്രിശോധനത്തില്‍ പീഡനം സ്ഥിരീകരിച്ചു. കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയക്കുകയും ലൈംഗിക പീഡനം നടന്നുവെന്ന് തെളിയുകയും ചെയ്തു. ഇതോടെയാണ് അന്‍സാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.